Latest NewsNewsBusiness

ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾക്ക് റെക്കോർഡ് നേട്ടം, ഇത്തവണ ലഭിച്ചത് ബില്യൺ ഡോളറിന്റെ നിക്ഷേപം

ഇത്തവണ ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളുടെ മൊത്തം നിക്ഷേപത്തിൽ 38 ശതമാനവും സമാഹരിച്ചത് പ്രമുഖ ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമായ സ്വിഗ്ഗിയാണ്

ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച നിക്ഷേപത്തിൽ ഇത്തവണ റെക്കോർഡ് വർദ്ധനവ്. 2021- 22 സാമ്പത്തിക വർഷത്തിൽ 4.6 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ നേടിയെടുത്തത്. അഗ്ഫണ്ടർ, ഓംനിവോർ എന്നീ സ്ഥാപനങ്ങൾ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, വാർഷികാടിസ്ഥാനത്തിൽ 119 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇത്തവണ ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളുടെ മൊത്തം നിക്ഷേപത്തിൽ 38 ശതമാനവും സമാഹരിച്ചത് പ്രമുഖ ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമായ സ്വിഗ്ഗിയാണ്. ഏകദേശം 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്വിഗ്ഗിക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ, മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം റസ്റ്റോറന്റ് മാർക്കറ്റുകൾക്കും ഇ- ഗ്രോസറി സ്റ്റാർട്ടപ്പുകൾക്കും ലഭിച്ചിട്ടുണ്ട്.

Also Read: കറിയില്‍ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ അഞ്ച് പൊടിക്കൈകള്‍…

ഇത്തവണ ഫാംടെക് സ്റ്റാർട്ടപ്പുകൾ 140 ഇടപാടുകളിലൂടെ 1.5 ബില്യൺ ഡോളറാണ് സമാഹരിച്ചത്. അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന നിക്ഷേപങ്ങളിൽ ഏഷ്യ- പസഫിക് മേഖലയിൽ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ റെക്കോർഡ് നേട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button