തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച വിജയിച്ചു. വാടക പൂർണമായും സർക്കാർ നൽകും. നിർണായകമായ നാല് നിർദേശങ്ങൾ സമരസമിതി ഉന്നയിച്ചിരുന്നു. വാടക 8,000 ആയി ഉയര്‍ത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം.
നിർദ്ദേശങ്ങൾ ഇവ:
- വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം.
- കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം.
- ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു വേണ്ട.
- തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധൻ വേണം.
അതേസമയം, ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര പറഞ്ഞു.
Post Your Comments