Latest NewsKerala

ഗുരുവായൂരിൽ നിന്ന് സാരി മോഷ്ടിച്ച സ്ത്രീയെ ഒരുമാസത്തിനുശേഷം പിടികൂടി: ഭര്‍ത്താവിനൊപ്പം വീണ്ടുമെത്തിയപ്പോള്‍ പെട്ടു

ഗുരുവായൂര്‍: സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ സി.സി.ടി.ടി. ക്യാമറ പകര്‍ത്തിയ മുഖം ഓര്‍ത്തുവച്ച കടക്കാരന്‍ കൈയോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രി ഗുരുവായൂര്‍ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും ഭര്‍ത്താവിനൊപ്പംതന്നെ കടയില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്.

ആ സമയം കടയില്‍ ഒരു ജീവനക്കാരനേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടത്. അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി.

തുടർന്ന്, ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചു. അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നും കടക്കാരന്‍ പോലീസിനോട് പറഞ്ഞു. പണം കൊടുക്കാമെന്ന ധാരണയില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും പറഞ്ഞുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button