Latest NewsNewsBusiness

ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത

സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തുടനീളം നിരവധി ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിടുന്നത്

ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ആമസോൺ അക്കാദമി, ഫുഡ് ഡെലിവറി ബിസിനസ് എന്നിവയുടെ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് ഇതിനോടകം ആമസോൺ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൊത്ത വ്യാപാര വിതരണ ബിസിനസും നിർത്തലാക്കുന്നത്. ഇതോടെ, മൊത്തം മൂന്ന് വ്യവസായങ്ങളാണ് ആമസോൺ ഇന്ത്യയിൽ നിർത്തലാക്കുന്നത്.

ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഫാർമസികൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ തുടങ്ങിയ പ്രാദേശിക ഷോപ്പുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്ന പ്രവർത്തനമായിരുന്നു ആമസോൺ മൊത്ത വ്യാപാര വിതരണ ബിസിനസിന്റേത്. ബെംഗളൂരു, മൈസൂരു, ഹൂബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ് പ്രവർത്തിക്കുന്നത്. അതേസമയം, ഈ സേവനം എപ്പോൾ അവസാനിക്കും എന്നതിനെക്കുറിച്ചുളള കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തുടനീളം നിരവധി ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിടുന്നത്. കൂടാതെ, ആമസോണിന്റെ മൊത്ത ഇ- കൊമേഴ്സ് വിഭാഗമായ ആമസോൺ ഡിസ്ട്രിബ്യൂഷൻ കമ്പനി നിർത്തലാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2022 ഡിസംബർ 29 നാണ് ഈ സേവനം അവസാനിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button