കണ്ണൂർ: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്തവരുടെ പേരിലാണു പോലീസ് കേസെടുത്തതെന്നും ആരെയും മാറ്റി നിർത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമരക്കാർക്കു വിദേശ സംഘടനകളിൽ നിന്നു പണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ചർച്ചയ്ക്കു തയാറാണെന്നും സമരക്കാരോടു സഹതാപം മാത്രമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
മഴയ്ക്ക് സാധ്യത: നവംബർ 30 വരെ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ
‘പോലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. ഒരു സംസ്കാരമുള്ള സമൂഹം നടത്താൻ പാടില്ലാത്ത പ്രവൃത്തികളാണു പോലീസിന് നേർക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പോലീസും സർക്കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാൻ തയാറായി. സമരം തുടങ്ങിയ അന്നു മുതൽ അക്രമ സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സമരസമിതിക്കെതിരായി നാട്ടുകാർ പ്രത്യേക യോഗം ചേർന്നു,’ വി ശിവൻകുട്ടി വ്യക്തമാക്കി.
Post Your Comments