കൊല്ലം: കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിന്, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്.
Read Also : തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ
ഇന്നു രാവിലെ ഒമ്പതിന് കുളത്തൂപുഴ ഭാഗത്താണ് സംഭവം. ട്യൂഷന് കഴിഞ്ഞ് മടങ്ങുന്നതിനിടെ സുഹൃത്തുക്കള്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഏഴ് പേരാണ് വെള്ളത്തില്‍ ഇറങ്ങിയത്. ഇതിനിടെ നാലു പേര് ഒഴുക്കില്‍പെടുകയായിരുന്നു. രണ്ടുപേരെ കൂടെയുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.
Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം: കെ സുരേന്ദ്രന്
രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments