വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം നല്‍കാന്‍ കഴിയുന്ന ഒരു വിഭവമാണ് ചീര കട്‌ലറ്റ്. വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് ചീര കട്‌ലറ്റ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ചേരുവകള്‍
ചീര- 2 കെട്ട്
കടലപരിപ്പ്- 250 ഗ്രാം
സവാള (ചെറുതായി അരിഞ്ഞത്)- 2 എണ്ണം
ഇഞ്ചി (പൊടിയായി അരിഞ്ഞത്)- 2 കഷ്ണം
മല്ലിയില (പൊടിയായി അരിഞ്ഞത്)- 1 കപ്പ്
മുളക്പൊടി- 1/2 ടീസ്പൂണ്‍
കുരുമുളക്പൊടി- 1/2 ടീസ്പൂണ്‍
തേങ്ങ (ചിരകിയത്)- 1/2 കപ്പ്
ചെറുനാരങ്ങാനീര്- 1/2 നാരങ്ങയുടേത്
ബ്രെഡ്- 6 സ്ളൈസ്
റൊട്ടിപ്പൊടി- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
പച്ചമുളക് (പൊടിയായി അരിഞ്ഞത്)- 2 എണ്ണം
ഉപ്പ്- പാകത്തിന്
Read Also : പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ
തയ്യാറാക്കുന്ന വിധം
ചീരയില തണ്ടോടുകൂടി വെള്ളം ചേര്‍ക്കാതെ വേവിക്കുക. ഇത് മയത്തില്‍ അരച്ചെടുക്കുക. കടലപരിപ്പ് വേവാകുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞ് തരുതരുപ്പായി അരച്ചെടുക്കണം. പച്ചമുളക്, ഇഞ്ചി, സവാള, തേങ്ങ, മല്ലിയില എന്നിവ എണ്ണ നന്നായി വഴറ്റി മൂപ്പിക്കണം.
തുടര്‍ന്ന്, മുളക്പൊടി, കുരുമുളക് പൊടി, റൊട്ടിയുടെ നടുഭാഗം ചെറുകഷണങ്ങളാക്കിയത്, ചെറുനാരങ്ങാ നീര്, ഉപ്പ്, വഴറ്റിയ സവാളക്കൂട്ട്, അരച്ചുവെച്ചിരിക്കുന്ന കടലപരിപ്പ്, ചീര എന്നിവയുമായുമായി നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് കുറേശെയെടുത്ത് കട്ലറ്റ് രൂപത്തിലാക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ചീര കട്ലറ്റ് തയ്യാർ.
Post Your Comments