തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി പിണറായി സര്‍ക്കാര്‍. ഭൂമിയേറ്റെടുക്കാനും സര്‍വേയ്ക്കുമായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ഇതുമായി ബന്ധപ്പെട്ട് റെവന്യൂവകുപ്പ് ഉത്തരവ് പുറത്തിറക്കി.
ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. 11 ജില്ലകളിലെ ഭൂമിയേറ്റെടുക്കല്‍ നടപടിയ്ക്കായി 205 ഉദ്യോഗസ്ഥരെയാണ് റവന്യൂവകുപ്പ് നിയോഗിച്ചിരുന്നത്. ഇതിന് പുറമേ സാമൂഹിക ആഘാത പഠനവുമായി ഇനി മുന്നോട്ട് പോകേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളും നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കേന്ദ്രം അനുമതി നല്‍കിയ ശേഷം മതി സാമൂഹിക ആഘാത പഠനം എന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം,കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയാണെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Post Your Comments