മുൻനിര സ്റ്റാർട്ടപ്പായ സെസ്റ്റ്മണിയെ ഏറ്റെടുക്കാനൊരുങ്ങി ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാഴ്ചക്കുള്ളിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. ഏകദേശം 200 കോടി രൂപ മുതൽ 300 കോടി രൂപ വരെയാണ് ഇടപാട് മൂല്യം കണക്കാക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ സീരീസ് സി ഫണ്ടിംഗ് ലഭിച്ച സ്റ്റാർട്ടപ്പാണ് സെസ്റ്റ്മണി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സെസ്റ്റ്മണിയെ വിൽക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭാരത്പേ, പൈൻ ലാബ്സ് തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു. എന്നാൽ, ചർച്ചകൾക്കൊടുവിൽ ഫോൺപേയാണ് സെസ്റ്റ്മണിയെ ഏറ്റെടുക്കാൻ രംഗത്തെത്തിയത്.
Also Read: ‘സാമൂഹിക് വിവാഹ് യോജന’- രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ
സെസ്റ്റ്മണിയെ സ്വന്തമാക്കുന്നതോടെ ഡിജിറ്റൽ വായ്പ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താൻ ഫോൺപേയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഏകദേശം 400- ലധികം ജീവനക്കാർ ഫോൺപേയുടെ ഭാഗമാകും.
Post Your Comments