Latest NewsNewsBusiness

ലോകത്തിന്റെ മരുന്നുകടയായി മാറാനൊരുങ്ങി ഇന്ത്യ, ഔഷധ കയറ്റുമതിയിൽ വൻ മുന്നേറ്റം

2021- 22 ൽ കയറ്റുമതി വരുമാനം 2,462 കോടി ഡോളറായിരുന്നു

നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് നിന്നുള്ള ഔഷധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഔഷധ കയറ്റുമതി 1,457 ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 4.22 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021- 22 ൽ കയറ്റുമതി വരുമാനം 2,462 കോടി ഡോളറായിരുന്നു.

നടപ്പു സാമ്പത്തിക വർഷം ജൂലൈയിൽ 0.32 ശതമാനത്തിന്റെയും, ഓഗസ്റ്റിൽ 5.45 ശതമാനത്തിന്റെയും നെഗറ്റീവ് വളർച്ചാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, സെപ്തംബറിൽ ഔഷധ കയറ്റുമതി പോസിറ്റീവ് 8.47 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നത്. ഇന്ത്യൻ ഔഷധങ്ങളുടെ മുഖ്യ വിപണി പ്രധാനമായും അഞ്ച് മേഖലകളാണ്. അമേരിക്ക, കാനഡ, മെക്സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്നത്.

Also Read: സൈക്കിളിൽ കാറിടിച്ച് തെറിച്ചു വീണു : വി​ദ്യാ​ർ​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button