KeralaJobs & VacanciesLatest NewsNewsCareer

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതിയിൽ അവസരം: വിശദവിവരങ്ങൾ

പത്തനംതിട്ട: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ഇതിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഒഴിവുകളുടെ എണ്ണം 28. യോഗ്യത: പത്താംക്ലാസ്, വയസ്: 18നും 45നും മധ്യേ. താല്‍പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍: 0468-2228220.

shortlink

Related Articles

Post Your Comments

Related Articles


Back to top button