ദോഹ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പിലും. ഖത്തറിലെ നിറഞ്ഞുകവിഞ്ഞ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ ആരാധകന്‍ എത്തിയത് സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ്. ഇന്ത്യന്‍ ടീമിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റെയും ജേഴ്‌സിയില്‍ നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങള്‍ക്കു താഴെ ‘സഞ്ജു സാംസണ്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്ന് എഴുതിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ 36 റണ്‍സുമായി ഭേദപ്പെട്ട പ്രകടനവുമായി തിളങ്ങിയിട്ടും രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണെ ടീമിൽ പരിഗണിച്ചില്ല. ശ്രേയസ് അയ്യരുമായി ചേർന്ന് സഞ്ജു ഉയർത്തിയ 94 റൺസിന്‍റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായിരുന്നു. രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ കളിപ്പിച്ചപ്പോള്‍ മോശം ഫോമിലുള്ള റിഷഭ് പന്തിന് വീണ്ടും അവസരം നല്‍കിയതും ആരാധകരെ ചൊടിപ്പിച്ചു.
Read Also:- മകനും അമ്മയും ചേര്‍ന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
എന്നാൽ, രണ്ടാം ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ മാറ്റി നിര്‍ത്താനുണ്ടായ കാരണം, ശിഖര്‍ ധവാന്‍ വെളിപ്പെടുത്തിയിരുന്നു. ‘കുറച്ച് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു. എങ്കിലും ടീം ശക്തമാണ്. ഞങ്ങളുടെ ബെഞ്ച് കരുത്ത് ശക്തമാണ്. ഒരു ആറാം ബൗളര്‍ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും. യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ന്യൂസിലന്‍ഡ് പര്യടനം. ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്തു. ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗും പ്രശംസനീയമാണ്. ടീമിന്‍റെ പദ്ധതികള്‍ക്കനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്’ ധവാൻ പറഞ്ഞു.
Everybody: Who are you supporting at the FIFA World Cup?
Us: pic.twitter.com/e66NRg78dh
— Rajasthan Royals (@rajasthanroyals) November 27, 2022
Post Your Comments