
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ രഞ്ജിത് (20) പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്.
Read Also : അടുത്ത കേന്ദ്ര ബജറ്റിൽ കേരളത്തിനും വന്ദേ ഭാരത് തീവണ്ടി ലഭിച്ചേക്കും
പാങ്കാവ് ശ്രീധർമ്മ ക്ഷേത്രം, മൂഴി മണ്ണയിൽ ദേവീക്ഷേത്രം, കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം, തിരിച്ചിറ്റൂർ ശിവക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ, എസ്ഐമാരായ ശ്രീനാഥ്, കെ.ആർ. സൂര്യ, റോജോമോൻ, സിപിഒമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments