ഡെറാഡൂണ്‍ : മദ്രസകളില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭീഷണിയുമായി മൗലാന സാജിദ് റാഷിദി.സ്വകാര്യ മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ രാജ്യം കത്തിയെരിയുമെന്നാണ് സാജിദ് റാഷിദിയുടെ ഭീഷണി.
Read Also: നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു
‘എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മദ്രസ ബോര്‍ഡ് ഉണ്ട്. ആ മദ്രസകളില്‍ സര്‍ക്കാരിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാം. ഇത് മാത്രമല്ല, സിനിമകളും പാട്ടുകളും പ്ലേ ചെയ്യാനും കഴിയും. ഈ മദ്രസകളില്‍ സര്‍ക്കാരിന് എന്തും ചെയ്യാം, ആരും തടയുന്നില്ല. പക്ഷേ, സ്വകാര്യ മദ്രസകളില്‍ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കാരണം ഇന്ത്യന്‍ മുസ്ലീങ്ങള്‍ അവരുടെ 4% കുട്ടികളെ സ്വകാര്യ മദ്രസകളില്‍ നിന്ന് മൗലവികളും മൗലാനകളുമാക്കുന്നു. ആ 4% മദ്രസകളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചാല്‍, എല്ലാ ഇന്ത്യന്‍ മുസ്ലീങ്ങളും അതിനെതിരെ നില്‍ക്കും, അത് സംഭവിക്കാന്‍ അനുവദിക്കില്ല. മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ ഈ രാജ്യം കത്തിക്കും. സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ ഒന്നും വാങ്ങുന്നില്ല’, സാജിദ് റാഷിദി പറഞ്ഞു
വഖഫ് ബോര്‍ഡിന്റെ പരിധിയിലുള്ള 103 മദ്രസകളും നവീകരിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് പ്രസിഡന്റ് ഷദാബ് ഷംസ് പറഞ്ഞിരുന്നു. ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും മദ്രസകളില്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ 7 മദ്രസകള്‍ ആധുനികവല്‍ക്കരിക്കുന്നുണ്ടെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഇതില്‍ ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മദ്രസകള്‍ വീതവും നൈനിറ്റാള്‍ ജില്ലയില്‍ നിന്ന് ഒരു മദ്രസയും ആധുനിക സ്‌കൂളുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തു. ഇതിന് ശേഷം മറ്റ് മദ്രസകളിലും ഈ സംവിധാനം നടപ്പിലാക്കും.
എല്ലാ മതത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ മദ്രസകളില്‍ വിദ്യാഭ്യാസം നേടാനാകും. മദ്രസകളില്‍ രാവിലെ 6.30 മുതല്‍ 7.30 വരെ ഖുര്‍ആന്‍ പഠിപ്പിക്കും. ഇതിനുശേഷം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ മദ്രസ സാധാരണ സ്‌കൂള്‍ പോലെ പ്രവര്‍ത്തിക്കും, രണ്ട് മണിക്ക് ശേഷം വീണ്ടും മദ്രസയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മദ്രസകള്‍ മദ്രസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും ഉത്തരാഖണ്ഡ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
Post Your Comments