Latest NewsInternational

വയോധികന്റെ മലാശയത്തിൽ ബിയർ കുപ്പി: പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ, മോഷ്ടിക്കാനെത്തിയ കള്ളന്മാർ ചെയ്തതെന്ന് വൃദ്ധൻ

മലാശയത്തിനുള്ളിൽ ബിയർ കുപ്പിയുമായി ആശുപത്രിയിലെത്തി വയോധികൻ. വെനസ്വേലയിലെ പാലോ നീഗ്രോയിൽ നിന്നുള്ള 79-കാരനാണ് ബിയർ കുപ്പി പുറത്തെടുക്കാനാകാതെ ആശുപത്രിയെ സമീപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരാണ് ഇത് ചെയ്തതെന്നായിരുന്നു വൃദ്ധൻ ആശുപത്രിയിൽ പറഞ്ഞത്. അസഹനീയമായ വേദനയുമായാണ് 79-കാരൻ ആശുപത്രിയെ സമീപിച്ചത്.

തുടർന്ന്, സ്‌കാനിംഗും മറ്റ് പരിശോധനകളും നടത്തിയ ശേഷം അടിയന്തിരമായി ശസ്ത്രക്രിയ നടത്തി മലാശയത്തിൽ നിന്നും ബിയർ കുപ്പി പുറത്തെടുത്തു. പാലോ നീഗ്രോയിലെ ലാ ഒവല്ലെറ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വീട്ടിലേക്ക് മൂന്ന് കള്ളന്മാർ അതിക്രമിച്ച് കയറി. എന്നാൽ വിലപിടിപ്പുള്ള ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല.

പ്രകോപിതരായ മൂന്നംഗ സംഘം ചേർന്ന് തന്റെ മലാശയത്തിലേക്ക് ബിയർകുപ്പി കയറ്റി സ്ഥലം വിടുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. സാധാരണ മലാശയത്തിനുള്ളിലേക്ക് എന്തെങ്കിലും വസ്തുക്കൾ കടത്തിയാൽ അത് ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കാറുണ്ട്. എന്നാൽ 79-കാരന് സംഭവിച്ചത് തീർത്തും അപകടരമായ വിധത്തിലാണെന്ന് ഡോക്ടർമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button