
കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം. 32 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കത്താണ് സംഭവം. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീര്‍, തലനാട് സ്വദേശി അക്ഷയ് സോണി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഏറെ നാളായി ഇരുവരും നിരീക്ഷണത്തിലായിരുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയതോടെ പോലീസ് സംഘം ഇരുവരെയും വളയുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് വിശദമായ ശരീര പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 32.1 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
അറസ്റ്റിലായ അക്ഷയ് സോണി എറണാകുളത്ത് കഞ്ചാവ് കേസിലും കുമരകത്ത് മുക്കുപണ്ട തട്ടിപ്പ് കേസിലും പ്രതിയാണ്. മുനീറിനെതിരെ ഈരാറ്റുപേട്ടയില്‍ കഞ്ചാവ് കേസുകളില്‍ എക്സൈസും പോലീസും കേസെടുത്തിട്ടുണ്ട്.
Post Your Comments