KeralaLatest NewsNews

തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം

നൂറിൽ അധികം ദിവസമായി വിഴിഞ്ഞത്ത് പ്രദേശവാസികളുടെ സമരം നടക്കുകയാണ്.

വിഴിഞ്ഞത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ തീരപ്രദേശത്ത് ജാഗ്രതാ നിർദേശം. ലീവിലുള്ള പോലീസുകാർ എല്ലാം തിരികെ ഡ്യൂട്ടിക്ക്‌ ഹാജരാകണമെന്ന് പോലീസ് മേധാവി അറിയിച്ചു. വിഴിഞ്ഞം ഉൾപ്പെടെയുള്ള എല്ലാ തീരമേഖലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് രാവിലെ വൻ സംഘർഷം നടന്നിരുന്നു.  സമരാനുകൂലികളും മറ്റുള്ളവരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നതിനെ തുടർന്നാണ് നടപടി.

read also: വരും മാസങ്ങളിൽ സംസ്ഥാനത്തെ 95 ശതമാനം വീടുകളിലും സൗജന്യ വൈദ്യുതി ലഭിക്കും: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

നൂറിൽ അധികം ദിവസമായി വിഴിഞ്ഞത്ത് പ്രദേശവാസികളുടെ സമരം നടക്കുകയാണ്. നിർമ്മാണ പ്രവർത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇക്കാര്യമറിയിച്ച് സർക്കാരിന് കത്തും നല്‍കി. ഇതിന് ശേഷമാണ് പദ്ധതി പ്രദേശത്തേയ്ക്ക് കല്ലുമായി ലോറികള്‍ എത്തിയത്. എന്നാല്‍ സംഘടിച്ചെത്തിയ സമരക്കാർ വാഹനം തടയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button