ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ, രാജ്യത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ബ്രിട്ടണിലെ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് സുനക് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗുണനിലവാരമില്ലാത്ത കോഴ്സുകള്‍ക്കു ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സുനകിന്റെ ഓഫീസ് അറിയിച്ചത്. പഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വീസ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
Read Also: വിഴിഞ്ഞത്ത് കനത്ത സംഘർഷം, പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്
ബ്രിട്ടണിലേക്കുള്ള കുടിയേറ്റം സ്വപ്നം കാണുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും സുനകിന്റെ പുതിയ തീരുമാനങ്ങള്‍. അടുത്തിടെ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. കോവിഡാനന്തരം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് പഠനത്തിനു പോയിരിക്കുന്നത്.
Post Your Comments