PalakkadKeralaNattuvarthaLatest NewsNews

മണ്ണാർക്കാട് പീഡനക്കേസിൽ വിസ്താരത്തിനിടെ അതിജീവിത കോടതി മുറിയിൽ കുഴഞ്ഞുവീണു

മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി മുറിയിൽ ഇന്നലെയാണ് സംഭവം നടന്നത്

പാലക്കാട്: പീഡനക്കേസിൽ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി മുറിയിൽ ഇന്നലെയാണ് സംഭവം നടന്നത്.

Read Also : ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്

കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് കുഴഞ്ഞുവീണത്. പബ്ലിക് പ്രോസിക്യൂട്ടർ പി ജയന്റെ വിസ്താരം പൂർത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം. ഉടൻ തന്നെ ജഡ്ജി കെഎം രതീഷ് കുമാറിന്റെ ഇടപെടലിൽ അതിജീവിതയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.

അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ആണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. രക്തസമ്മർദ്ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അതിജീവിതയെ ഡിവൈഎസ്പിയുടെ സ്വന്തം ചെലവിലാണ് വാഹനം ഏർപ്പാടാക്കി വീട്ടിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button