ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തില്‍ അദ്ദേഹം വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്ര് എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും ജോലി ചെയ്യുകയാണ് പതിവെന്നും ജയശങ്കര്‍ പറഞ്ഞു. അദ്ദേഹത്തിന് ഒരു കഴിവുണ്ട്, വ്യക്തിത്വമുണ്ട്, കാഴ്ചപ്പാടുണ്ട്, മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി എന്തും നേരിടാന്‍ തയ്യാറായിരിക്കുന്ന വ്യക്തിയാണ്. വിദേശ യാത്രയ്ക്കിടെ പോലും അദ്ദേഹം ധാരാളം ചര്‍ച്ചകളും അവലോകനങ്ങളും നടത്താറുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
അതേസമയം, താന്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ പ്രധാനമന്ത്രിയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ തനിക്ക് ഒരിക്കലും ഉറങ്ങാന്‍ സാധിക്കാറില്ല. എല്ലാ സമയവും അദ്ദേഹവുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കും. വിമാനമിറങ്ങുമ്പോള്‍ എന്താണ് ക്ഷീണിച്ചിരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. അതിന് കാരണം ഇതാണ്’, എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ ചാനലായ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോദി ഒരു ടീം പ്ലെയറാണ്, അതുപോലെ തന്നെ നല്ല ശ്രോതാവും. ധാരാളം കാര്യങ്ങള്‍ ചോദിച്ചറിയാനും അദ്ദേഹത്തിന് ഇഷ്മാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു പിന്തുണ ലഭിക്കുന്നുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.
Post Your Comments