Latest NewsKerala

എൻ ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം: ബിജെപി

ഹരിപ്പാട്: എൻ ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതുകുളം ബിജെപി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെയും ഭാര്യവീണാ ഹരിദാസിന്റെയും ദുരൂഹ മരണത്തിൽ ബിജെപി കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.

ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരന്തത്തിൽ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല ഇടപെട്ട സാമ്പത്തിക ഇടപാടുകൾക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ശ്രീമാൻ എൻ ഹരിദാസിനെ മുതുകുളത്തെ ചില കോൺഗ്രസ് നേതാക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണത്തോടെ അടുത്ത ദിവസങ്ങളിൽ മുതുകുളത്ത് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഉൾപ്പെട്ടവരെ കൂടി പ്രതി ചേർത്ത് അന്വേഷിക്കണം.
ആ കുടുംബത്തിന്റെ ദുരൂഹമായ മരണത്തിനു ശേഷം ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പുലർത്തുന്ന കുറ്റകരമായ മൗനം കോൺഗ്രസുകാരും ജനങ്ങളും മനസ്സിലാക്കണം.

കേരള സർക്കാർ ഈ വിഷയത്തിൽ സഹകരിക്കുന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ബിജെപിയുടെ നിലപാട്.
ഈ വിഷയത്തിൽ കടുത്ത പ്രത്യക്ഷ സമരപരിപാടികളും നിയമപരമായ നീക്കങ്ങളുമായി മുന്നോട്ടുപോകുവാൻ ഭാരതീയ ജനതാ പാർട്ടി കാർത്തികപ്പള്ളി മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button