
ചെറുവത്തൂർ: മാരക മയക്കുമരുന്നുമായി രണ്ട് പേർ പൊലീസ് പിടിയിൽ. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 2.35 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവര്‍ന്നു: പ്രതികൾ പിടിയിൽ
സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പൊലീസ് ഓഫീസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments