Latest NewsUAENewsInternationalGulf

വിദ്യാഭ്യാസത്തിനാണ് പ്രഥമ മുൻഗണന: യുഎഇ പ്രസിഡന്റ്

അബുദാബി: വിദ്യാഭ്യാസത്തിനാണ് യുഎഇ പ്രഥമ മുൻഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10 വർഷത്തേക്കുള്ള പദ്ധതികളെക്കുറിച്ച് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു: ഘാന പരിശീലകന്‍

മികച്ച വിദ്യാഭ്യാസം നൽകി പുതുതലമുറയെ വാർത്തെടുത്താൽ രാജ്യത്തെ പുതു ചക്രവാളത്തിലേക്ക് നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അർപ്പണബോധമുള്ള അധ്യാപകർ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയാണ്. അത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

എല്ലാ തലങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്‌കരണം, ശക്തമായ സമ്പദ് വ്യവസ്ഥ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യോഗത്തിൽ പങ്കെടുത്തു.

Read Also: ഭാരത് ജോഡോ യാത്രയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം: വീഡിയോ പുറത്തുവിട്ട് ബിജെപി, പ്രതികരണവുമായി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button