തിരുവനന്തപുരം: അപരാജിത ഓൺലൈൻ സംവിധാനത്തിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹികപീഡന പരാതിയും നൽകാമെന്ന് കേരളാ പോലീസ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
വനിതകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അപരാജിത ഓൺലൈൻ എന്ന സംവിധാനത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡന പരാതികൾ നൽകുന്നതിനും പ്രയോജനപ്പെടുത്താം. പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ഇ മെയിൽ ആയി അയക്കാം. 94 97 99 69 92 എന്ന നമ്പറിൽ വിളിച്ചും പരാതി അറിയിക്കാം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സ്ത്രീകൾക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. വനിതകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അപരാജിത ഓൺലൈൻ എന്ന സംവിധാനത്തിൽ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹികപീഡന പരാതികൾ നൽകുന്നതിനും പ്രയോജനപ്പെടുത്താം.
പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ഇ മെയിൽ ആയി അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92.
Read Also: ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ
Post Your Comments