ഇന്ത്യയിൽ ലോകോത്തര നിലവാരത്തിലുള്ള ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയ്ക്കൊപ്പം ചേർന്ന് ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എസ്പിവികളിലാണ് റിലയൻസ് നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ എസ്പിവികളിലും 33.33 ശതമാനം ഓഹരികൾ കൈവശം വയ്ക്കാനാണ് റിലയൻസിന്റെ തീരുമാനം.
ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംരംഭത്തിന് ‘ഡിജിറ്റൽ കണക്ഷൻ: എ ബ്രൂക്ക് ഫീൽഡ്, ജിയോ ആൻഡ് ഡിജിറ്റൽ റിയാലിറ്റി കമ്പനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ക്ലൗഡ്, ക്യാരിയർ-ന്യൂട്രൽ ഡാറ്റാ സെന്റർ, കൊളോക്കേഷൻ, ഇന്റർ കണക്ഷൻ സൊല്യൂഷനുകൾ എന്നിവയുടെ ഏറ്റവും വലിയ ദാതാവ് കൂടിയാണ് ഡിജിറ്റൽ റിയാലിറ്റി. 27 ഓളം രാജ്യങ്ങളിലായി മുന്നൂറിലധികം ഡാറ്റാ സെന്ററുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിലധികം ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കും.
Post Your Comments