Latest NewsKeralaNews

കർഷകർ ആത്മഹത്യ ചെയ്തതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാർ; മിൽമ പാൽ വില കൂട്ടിയത് കർഷകന് ഗുണം ചെയ്യില്ല: കെ സുരേന്ദ്രന്‍ 

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷകരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നൽകുന്ന കർഷക ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്താത്തതാണ് കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം ആരോപിച്ചു.

‘സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പല ആനൂകൂല്യങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് കർഷകരിലെത്തുന്നത്. കേന്ദ്രസർക്കാരിന്റെ ഫസൽ ബീമാ യോജന പോലെയുള്ള വിള ഇൻഷൂറൻസ് പദ്ധതികൾ കേരളത്തിൽ നടപ്പാക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നബാർഡിന്റെ കാർഷി ലോണുകൾ മൂന്ന് ശതമാനം പലിശയ്‌ക്ക് കർഷകന് ലഭിക്കേണ്ടതാണെന്നിരിക്കെ സഹകരണബാങ്കുകളുടെ കള്ളക്കളി കാരണം 18 ശതമാനം വരെ പലിശയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത്. നബാർഡിന്റെ സഹായം കേരളത്തിലെ കർഷകർക്ക് ലഭിക്കാതാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരം സമീപനം കൈക്കൊള്ളുന്നത്.

കേരള സർക്കാർ പ്രഖ്യാപിച്ച 16 കാർഷിക മിൽമ പാൽ വില കൂട്ടിയത് കൊണ്ട് സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയല്ലാതെ കർഷകന് ഒരു ഗുണവും ചെയ്യില്ല. കാലിത്തീറ്റയുടെ വില കുതിച്ചുയരുകയാണ്.

സംസ്ഥാനത്ത് കാലിത്തീറ്റ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കാത്തത് അന്യസംസ്ഥാന കാലിത്തീറ്റ ഉത്പാദകരുമായുള്ള സർക്കാരിന്റെ ഒത്തുകളിയാണ്. ഈ വില വർദ്ധനവ് കൊണ്ടും ഇടനിലക്കാർക്ക് ലാഭം ഉണ്ടാക്കാം എന്നല്ലാതെ കർഷകന് ഒന്നും കിട്ടുകയില്ല. കർഷകരിലേക്ക് പണം എത്താതിരിക്കാനുള്ള കാര്യമാണ് മിൽമ ചെയ്യുന്നത്. ഒരു ലിറ്റർ പാലിന് 48 മുതൽ 52 രൂപ വരെ കർഷകന് ലഭിക്കേണ്ടതാണ്. ഫലത്തിൽ മിൽമയുടെ നിലപാടാണ് കേരളത്തിൽ ക്ഷീര കർഷകർക്ക് തിരിച്ചടിയാവുന്നത്’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button