ലാഹോര്‍: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിനായി പോകുന്ന ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്താന്‍ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി ബുധനാഴ്ച തള്ളിയത്. 3000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചെന്നും ഹജ്ജിന് പോവുകയാണെന്നും മാനുഷിക പരിഗണന നല്‍കിയ രാജ്യത്തിലൂടെ കടന്നുപോവാന്‍ അനുവദിക്കണമെന്നും ശിഹാഹ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ അപേക്ഷിച്ചു.
ഇറാന്‍ വഴി സൗദിയിലെത്താന്‍ ട്രാന്‍സിറ്റ് വിസ വേണമെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂണ്‍ രണ്ടിനാണ് മലപ്പുറത്ത് നിന്ന് ശിഹാബ് യാത്ര തിരിച്ചത്.വാഗാ അതിര്‍ത്തി വരെ കാല്‍നടയായി 3000 കിലോമീറ്റര്‍ വരെ ശിഹാബ് സഞ്ചരിച്ചത്. വാഗ അതിര്‍ത്തി കടക്കാന്‍ വിസയില്ലാത്തതിനാല്‍ പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലൂടെ നടന്നുപോവാന്‍ വിസ നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങിയ ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അപേക്ഷ തള്ളിയത്. ഇന്ത്യന്‍ പൗരനായ ശുഹൈബിന്റെ പൂര്‍ണ്ണവിവരങ്ങള്‍ ഹര്‍ജിക്കാരന് നല്‍കാന്‍ കഴിഞ്ഞില്ല. സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ശരിവെക്കുകയും അപ്പീല്‍ നിലനിര്‍ത്താനാകില്ലെന്ന് വ്യക്തമാക്കിയുമാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Post Your Comments