ചെന്നൈ: സ്ത്രീകള്‍ ഒറ്റയ്ക്കോ കൂട്ടമായോ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിയുളള ഡല്‍ഹി ജുമാ മസ്ജിദ് പള്ളി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ രംഗത്ത്. ഒരു വിഭാഗത്തിന് മാത്രം പ്രവേശനം വിലക്കുന്ന പുതിയ നിയന്ത്രണം സ്ത്രീ വിരുദ്ധതയാണെന്ന് ഖുശ്ബു പറഞ്ഞു.
‘എന്തിനാണ് ഈ സ്ത്രീ വിരുദ്ധതയും സ്ത്രീകള്‍ക്ക് മാത്രമായി നിയമങ്ങളും? ഒരു സ്ത്രീ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അനുചിതമായ പ്രവൃത്തികള്‍ പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയും. പുതിയ ഉത്തരവ് കാപട്യത്തിന്റെ അങ്ങേയറ്റമാണ്,’ ഖുശ്ബു വ്യക്തമാക്കി.
തൈറോയ്ഡ് രോഗികള്‍ ഇവ കഴിക്കരുത്, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും
പുരുഷന്മാര്‍ ഒപ്പമില്ലാതെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പള്ളിയിലേക്ക് പ്രവേശിക്കുന്നത് വിലക്കി ഡല്‍ഹി ജുമാ മസ്ജിദ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഖുശ്ബുവിന്റെ വിമര്‍ശനം.
എന്നാൽ, ആരാധനാലയത്തിന്റെ ബഹുമാനവും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് മസ്ജിദ് അധികൃതർ തീരുമാനത്തെ ന്യായീകരിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും കുടുംബത്തോടൊപ്പം ജുമാ മസ്ജിദിൽ പ്രവേശിക്കാമെന്ന് ജുമാമസ്ജിദ് പിആർഒ സബിയുള്ള ഖാൻ അറിയിച്ചു. വിവാഹിതരായ ദമ്പതികൾക്കും പള്ളിയിൽ പ്രവേശിക്കാം. സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും അത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments