Latest NewsKeralaNews

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് യുവാവ് കഞ്ചാവ് വിഴുങ്ങി, യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്ത് പോലീസ് 

കോട്ടയം: എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് കഞ്ചാവ് വിഴുങ്ങി യുവാവ്. തൊണ്ടയിൽ കഞ്ചാവ് കുടുങ്ങിയതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചാണ് ഇത് പുറത്തെടുത്തത്. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) പിടിയിലായത്.

ഇന്നലെ രാത്രിയോടെ ഏറ്റുമാനൂരിൽ ഏക്‌സൈസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടത്. തുടർന്ന് ചോദ്യം ചെയ്തതോടെ സംശയം തോന്നിയ ഏക്‌സൈസ് ദേഹപരിശോധന നടത്തി. എന്നാൽ, ഇയാൾ ഭയന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവ് പൊതി ഇയാൾ വിഴുങ്ങുകയായിരുന്നു. ഇത് പുറത്തെടുക്കാൻ എക്‌സൈസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉൾപ്പെടെയുളള അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിഴുങ്ങിയ കഞ്ചാവ് ഡോക്ടർമാർ പുറത്തെടുത്തു.

മയക്കുമരുന്ന്, കഞ്ചാവ് കേസുകളിൽ ഇയാൾ നേരത്തെ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button