ന്യൂഡല്‍ഹി: മയക്കുമരുന്നിന് അടിമയായ ആള്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നു വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളെ ഒന്നടങ്കം കുത്തിക്കൊലപ്പെടുത്തി.
Read Also:തലശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; കുറ്റവാളികൾക്കെതിരേ കർശന നടപടി: മുഖ്യമന്ത്രി
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയിലാണു സംഭവം. കേശവി(25)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുത്തശി ദീവാന ദേവി (75), പിതാവ് ദിദേശ് (50), അമ്മ ദര്‍ശന, സഹോദരി ഉര്‍വശി (18) എന്നിവരാണു കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന കേശവ് കഴിഞ്ഞദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അയാള്‍ അക്രമകാരിയായത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഓരോരുത്തരുടെയും കഴുത്ത് അറുക്കുകയായിരുന്നു.
മാതാപിതാക്കളുടെ മൃതദേഹം ശുചിമുറിയിലും മുത്തശിയുടെയും സഹോദരിയുടെയും മൃതദേഹം മറ്റ് മുറികളിലുമായിട്ടാണ് കണ്ടെത്തിയത്. വീടിനുള്ളില്‍നിന്നു കരച്ചില്‍ കേട്ട് അയല്‍വാസികളാണു പോലീസിനെ അറിയിച്ചത്. പോലീസെത്തിയ ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post Your Comments