KeralaLatest NewsNews

അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

അദ്ധ്യാപികയുമായി അടുത്ത ബന്ധമായിരുന്നു രാംദാസിന് ഉണ്ടായിരുന്നത്

മലപ്പുറം: വേങ്ങരയില്‍ അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: കോർപറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യം: സീതാറാം യെച്ചൂരി

അദ്ധ്യാപികയുമായി അടുത്ത ബന്ധമായിരുന്നു രാംദാസിന് ഉണ്ടായിരുന്നത്. അടുപ്പം മുതലെടുത്ത് ഇയാള്‍ അദ്ധ്യാപികയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് രാംദാസിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സ്‌കൂളിലെ എസ്പിസി ചുമതലയുള്ള അധ്യാപകനാണ് രാംദാസ്.

വേങ്ങര ഗേള്‍സ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. കണ്ണമംഗലത്തെ വീട്ടില്‍ കിടപ്പു മുറിയിലാണ് അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button