
തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണത്തിനിടയിലും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക ഭദ്രതയുള്ളപ്പോള്‍ മാത്രമല്ല മറ്റ് സാഹചര്യങ്ങളിലും യാത്ര ചെയ്യണമെന്ന് കാനം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതു കൊണ്ട് വസ്ത്രം ധരിക്കേണ്ടയെന്ന് ആരെങ്കിലും പറയുമോയെന്നും സാധാരണ ചെലവുകള്‍ മാത്രമാണിതെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.
Read Also: അടിമുടി മാറാനൊരുങ്ങി എയർ ഇന്ത്യ, അമേരിക്കയിലെയും യൂറോപ്പിലെയും സർവീസുകൾ ഉടൻ വിപുലീകരിക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയിലാണ് സര്‍ക്കാര്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കായി പുതുതായി നാല് കാറുകളാണ് വാങ്ങാന്‍ ഉത്തരവിറങ്ങിയത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കാര്‍ വാങ്ങാനുള്ള ഉത്തരവിറങ്ങിയ അതേ ദിവസം തന്നെയാണ് ജഡ്ജിമാര്‍ക്കും കാര്‍ വാങ്ങാനുള്ള ഉത്തരവും പുറത്തിറങ്ങിയത്.
ഈ മാസം 17-നാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് പുതിയ കാറുകള്‍ വാങ്ങാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. Bs6 ഇന്നോവാ ക്രിസ്റ്റ് ഡീസല്‍ കാറുകള്‍ വാങ്ങാനാണ് അനുമതി. ഓരോ കാറിനും 24 ലക്ഷം രൂപയാണ് അനുവദിക്കുക. ഇതേ ദിവസം തന്നെയാണ് പി ജയരാജിന് 35 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാനുള്ള ഉത്തരവ് വ്യവസായ വകുപ്പില്‍ നിന്ന് പുറത്തിറങ്ങിയത്.
Post Your Comments