വൈക്കം: ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്.
Read Also : അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ മരണം
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ടോൾ – ചെമ്മനാകരി റോഡിൽ തേവടി പാലത്തിന് സമീപമാണ് അപകടം നടന്നത്. ഭർത്താവുമൊത്ത് പ്രഭാതസവാരി കഴിഞ്ഞ് മടങ്ങവേ വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭർത്താവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: അനൂപ്, അനീറ്റ.
Post Your Comments