Latest NewsKeralaNews

ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി, സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നല്‍കണം 

എറണാകുളം: ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

വ്യാഴാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അരവണ ടിൻ വിതരണത്തിൽ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും വിതരണത്തിൽ കരാറുകാരൻ വീഴ്‌ച്ച വരുത്തിയാൽ കർശന നടപടി എടുക്കാനും ഉത്തരവുണ്ട്.

ആവശ്യമായ അരവണ ടിൻ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന് സ്‌പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് നടപടി.

നിലവിൽ 25 ദിവസത്തേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ അരവണ ടിൻ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button