
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറു കിലോ സ്വര്‍ണം ആണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. മാലിയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.
വിമാനത്തിന്റെ ഉള്ളില്‍ വച്ചുതന്നെയാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം, അടുത്തിടെ നെടുമ്പാശേരിയില്‍ നിന്നും പിടികൂടിയ ഏറ്റവും വലിയ സ്വര്ണക്കള്ളക്കടത്താണിത്.
Post Your Comments