AlappuzhaNattuvarthaLatest NewsKeralaNews

മു​റി​ച്ചി​ട്ട തെ​ങ്ങ് ദേ​ഹ​ത്തേ​ക്ക് വീ​ണ് വയോധികന് ദാരുണാന്ത്യം

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ക​ണ്ണാ​ടി കൊ​ണ്ടേ​ശേ​രി വീ​ട്ടി​ൽ മ​ണി​യ​പ്പ​നാ (64) ണ് ​മ​രി​ച്ച​ത്

മ​ങ്കൊ​മ്പ്: മു​റി​ച്ചി​ട്ട തെ​ങ്ങു ദേ​ഹ​ത്തേ​ക്ക് വീ​ണു മ​രം​മു​റി​ക്ക​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ക​ണ്ണാ​ടി കൊ​ണ്ടേ​ശേ​രി വീ​ട്ടി​ൽ മ​ണി​യ​പ്പ​നാ (64) ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​ക​ണ്ണാ​ടി മാ​ലി​ത്ത​റ ക​ലു​ങ്കി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് സം​ഭ​വം. വീ​ടു​വ​യ്ക്കു​ന്ന​തി​നാ​യി പു​തു​താ​യി വാ​ങ്ങി​യ സ്ഥ​ല​ത്തു നി​ന്നി​രു​ന്ന തെ​ങ്ങു മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്, പുതിയ പദ്ധതിയുമായി ഫെഡറൽ ബാങ്ക്

വാ​ളു​പ​യോ​ഗി​ച്ചു തെ​ങ്ങു മു​റി​ക്കു​ന്ന​തി​നി​ടെ വ​ട​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മു​റി​ഞ്ഞ തെ​ങ്ങ് മ​ണി​യ​പ്പ​ന്‍റെ ശ​രീ​ര​ത്തി​ലേക്ക് വീഴുകയായിരുന്നു. അയൽക്കാരായ സ്ത്രീ​ക​ളു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ഇ​ദ്ദേ​ഹ​ത്തെ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ളി​ങ്കു​ന്ന് പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ. മ​ക​ൾ: വി​ജ​യ​ല​ക്ഷ്മി.​സം​സ്കാ​രം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button