മങ്കൊമ്പ്: മുറിച്ചിട്ട തെങ്ങു ദേഹത്തേക്ക് വീണു മരംമുറിക്കൽ തൊഴിലാളി മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ണാടി കൊണ്ടേശേരി വീട്ടിൽ മണിയപ്പനാ (64) ണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30 ന് കണ്ണാടി മാലിത്തറ കലുങ്കിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. വീടുവയ്ക്കുന്നതിനായി പുതുതായി വാങ്ങിയ സ്ഥലത്തു നിന്നിരുന്ന തെങ്ങു മുറിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
Read Also : എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്, പുതിയ പദ്ധതിയുമായി ഫെഡറൽ ബാങ്ക്
വാളുപയോഗിച്ചു തെങ്ങു മുറിക്കുന്നതിനിടെ വടത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു ഇദ്ദേഹം. മുറിഞ്ഞ തെങ്ങ് മണിയപ്പന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അയൽക്കാരായ സ്ത്രീകളുടെ ബഹളം കേട്ട് ഓടിയെത്തിയവർ ഇദ്ദേഹത്തെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുളിങ്കുന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിമോർച്ചറിയിലേക്കു മാറ്റി. ഭാര്യ: കുഞ്ഞുമോൾ. മകൾ: വിജയലക്ഷ്മി.സംസ്കാരം നടന്നു.
Post Your Comments