Latest NewsNewsBusiness

പ്രതിദിന സർവീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ആകാശ എയർ, ലക്ഷ്യം ഇതാണ്

ബെംഗളൂരു- വിശാഖപട്ടണം റൂട്ടിൽ പ്രതിദിനം രണ്ട് സർവീസുകളാണ് നടത്തുക

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പ്രതിദിന സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരു- പൂണെ, ബെംഗളൂരു- വിശാഖപട്ടണം റൂട്ടിലാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് വിശാഖപട്ടണം.

ബെംഗളൂരു- വിശാഖപട്ടണം റൂട്ടിൽ പ്രതിദിനം രണ്ട് സർവീസുകളാണ് നടത്തുക. ആദ്യ സർവീസ് ഡിസംബർ 10-നും രണ്ടാമത്തെ സർവീസ് ഡിസംബർ 12- നും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂണെ, വിശാഖപട്ടണം എന്നിവ ഉൾപ്പെടെ 8 നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് ആകാശ എയർ വ്യക്തമാക്കി.

Also Read: മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button