IdukkiLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂട്ടിയി​ടി​ച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തൊ​ടു​പു​ഴ കുമ്പം​​ക​ല്ല് ക​ണ്ട​ത്തി​ൻ​ക​ര സ​ലീ​മി​ന്‍റെ മ​ക​ൻ ഹാ​ഷി(​കാ​ച്ചി-39)​മാ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: കാ​റും ബൈ​ക്കും കൂട്ടിയി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൊ​ടു​പു​ഴ കുമ്പം​​ക​ല്ല് ക​ണ്ട​ത്തി​ൻ​ക​ര സ​ലീ​മി​ന്‍റെ മ​ക​ൻ ഹാ​ഷി(​കാ​ച്ചി-39)​മാ​ണ് മ​രി​ച്ച​ത്.

മ​ങ്ങാ​ട്ടു​ക​വ​ല- വെ​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഒമ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹാ​ഷി​മി​ന്‍റെ ഇ​രുചക്ര വാ​ഹ​ന​ത്തി​ലേ​ക്ക് കാറിടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ

ഇടിയുടെ ആഘാതത്തിൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഹാ​ഷി​മി​ന്‍റെ ത​ല​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഉന്നത ചികിത്സയ്ക്കായി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന്, ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ത​ട്ട​ക്കു​ഴ തൊ​ട്ടി​പ്പ​റ​മ്പിൽ ജി​സ്ന. മ​ക്ക​ൾ: ഇ​ശ​ൽ ഫാ​ത്തി​മ, ഐ​ദി​ൻ സൈ​റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button