IdukkiLatest NewsKeralaNattuvarthaNews

കു​ള​ത്തി​ല്‍ വീ​ണ് മ​ധ്യ​വ​യ​സ്‌​കന് ദാരുണാന്ത്യം

ബാ​ല​ഗ്രാം പ​ന​യ്ക്ക​ല്‍​സി​റ്റി തൊ​മ്പി​പ​റ​മ്പി​ല്‍ ഷാ​ജി(55) ആ​ണ്‌ മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: കു​ള​ത്തി​ല്‍ വീ​ണ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ബാ​ല​ഗ്രാം പ​ന​യ്ക്ക​ല്‍​സി​റ്റി തൊ​മ്പി​പ​റ​മ്പി​ല്‍ ഷാ​ജി(55) ആ​ണ്‌ മ​രി​ച്ച​ത്. റോ​ഡി​നു സ​മീ​പ​ത്താ​യു​ള്ള കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ബ​ദ്ധ​ത്തി​ല്‍ കു​ള​ത്തി​ല്‍ വീ​ണ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

തൂ​ക്കു​പാ​ലം ബാ​ല​ഗ്രാ​മി​ല്‍ ആണ് സംഭവം. രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​തി​നാ​യി എ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ഷാ​ജി​യും സു​ഹൃ​ത്തു​ക്ക​ളും വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. സ​മീ​പ​ത്തു​ നി​ന്ന് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ട​ങ്ങി​യെ​ങ്കി​ലും ഷാ​ജി ഇ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അബദ്ധത്തിൽ വ‌െള്ളത്തിൽ വീണതാണെന്നാണ് നി​ഗമനം.

ക​മ്പം​മെ​ട്ട് പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ഗി​രീ​ഷ്, ഗീ​തു. മ​രു​മ​ക്ക​ൾ: ചി​ഞ്ചു, ര​മേ​ശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button