
എറണാകുളം: പെരുമ്പാവൂരില്‍ നിർത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പെരുമ്പാവൂർ മണ്ണൂരിലാണ് അപകടമുണ്ടായത്. കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.
പെരുമ്പാവൂർ രജിസ്‌ട്രേഷൻ കാറിൽ മലപ്പുറം സ്വദേശികളാണ് സഞ്ചരിച്ചിരുന്നത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments