KeralaLatest NewsEntertainment

അഞ്ചാമത്തെ വയസിൽ ഉപ്പ ഉപേക്ഷിച്ചു പോയി, 12 ലക്ഷം രൂപയുടെ കടം പിഞ്ചു മകൻ ഒറ്റക്ക് തീർത്തു: കേശുവിനെക്കുറിച്ച് ഉമ്മ

മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. കഥാപാത്രങ്ങളെല്ലാം കേരളത്തിലെ ജനങ്ങളുടെ ഇഷ്ടതാരങ്ങളാണ്. ഉപ്പും മുളകും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താൽപര്യമുള്ളതിന്റെ പേരിലാണ് കേശു ഈ സീരിയലിൽ അറിയപ്പെടുന്നത്. മാത്രമല്ല അച്ഛൻ കഴിഞ്ഞാൽ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്.

ഇപ്പോളിതാ കേശു എന്ന അൽ സാബിത്തിന്റെ യഥാർത്ഥ അമ്മ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിൽ വില്ലനായി കടം വന്നു. അപ്പോൾ മുതൽ ബാപ്പ വെറുപ്പ് കാണിക്കാൻ തുടങ്ങി. അവന് അഞ്ചു വയസുള്ളപ്പോൾ അവന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നീട് തിരികെ വന്നില്ല. കുഞ്ഞ് കേശുവുമായി ഉണ്ണാതെ ഉറങ്ങാതെ എത്ര രാത്രികൾ കഴിച്ചു കൂട്ടിയെന്നറിയില്ല. അതിനിടയിൽ വീട് ജപ്തിയാകുന്ന അവസ്ഥയിൽ എത്തി.

ഏകദേശം 12 ലക്ഷത്തോളം കടമുണ്ടായിരുന്നു. കടക്കാരുടെ ബഹളത്തിനിടയിൽ നിസഹായരായി ഞാനും മോനും. ജീവിക്കാനായി ആന്ധ്രയിലേയ്ക് ഞങ്ങൾ പോയി. അവനെ അവിടെ സ്‌കൂളിൽ ചേർത്ത് ഞാൻ അധ്യാപിക ജോലി നോക്കി. പക്ഷേ അവിടെയും വിധി ഞങ്ങൾക്കെതിരായിരുന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ കേശുവിന് എന്നും അസുഖമായി. ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു ഒരു മെഡിക്കൽ ഷോപ്പിൽ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു കയറി. അങ്ങനെയിരിക്കെ പോസ്‌റ്റോഫീസിൽ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടി.

അതിനിടെ കുട്ടിപ്പട്ടാളം, കുട്ടിക്കലവറ എന്നീ പരിപാടികളിൽ കേശു പങ്കെടുത്തു. അവിടെ നിന്നാണ് ഉപ്പും മുളകും എന്ന പരമ്പരയിലേയ്ക്ക് വിളി വരുന്നത്. മറ്റുള്ള കുട്ടികളേ പോലെ ഒന്നുമറിയാതെ സന്തോഷിക്കേണ്ട പ്രായത്തിൽ എന്റെ മകൻ കടം തീർക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഞങ്ങളെ ഉപേക്ഷിച്ച ശേഷം അവന്റെ ഉപ്പ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ഒരു മകനുണ്ടെന്ന് പോലും അയാൾ ചിന്തിച്ചിട്ടില്ല. എന്നാലും ആയാളോട് ദേഷ്യമില്ല. തനിക്ക് നല്ല ഒരു മകനെ തന്നല്ലോ. അന്തസോടെ നന്നായി കഷ്ട്ടപ്പെട്ട് ഞാൻ അവനെ വളർത്തി. എന്റെ മകൻ ഞങ്ങളുടെ എല്ലാ കടവും തീർത്തു.

ഉപ്പും മുളകിലും മൂന്നാമത്തെ കുട്ടിയായിട്ടാണ് താരം അഭിനയിക്കുന്നത്. പരമ്പരയിലെ അഭിനയം ഹിറ്റായതോടെ സിനിമയിലേക്കും അവസരങ്ങളെത്തി. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ പ്രകാശനിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ജയറാം വിജയ് സേതുപതി കൂട്ടുകെട്ടിലെ മാർക്കോണി മത്തായി എന്ന സിനിമയിലും അൽ സാബിത്ത് അഭിനയിച്ചു. ഇതിലെ അഭിനയത്തെ കുറിച്ച് വിജയ് സേതുപതി വരെ കുഞ്ഞ് താരത്തെ അഭിനന്ദിച്ചിരുന്നു. ശേഷം മാർഗംകളി എന്ന ചിത്രത്തിലും അൽ സാബിത്ത് അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button