UAELatest NewsNewsInternationalGulf

യുഎഇ ദേശീയ ദിനം: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

ഷാർജ: ദേശീയ ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് യുഎഇ. അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌ക്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Read Also: കേന്ദ്രം കൊടുക്കുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കൊണ്ട് കഴിഞ്ഞു പോകുമ്പോഴാണ് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പെരുംനുണ-സന്ദീപ്

എമിറേറ്റിലെ പൗരന്മാരെയും, പ്രവാസികളെയും, സന്ദർശകരെയും ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ രീതിയിലായിരിക്കും ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ അറിയിച്ചു.

ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയദിനാഘോഷങ്ങൾ ഓരോ വർഷവും കൂടുതൽ മികവുറ്റതും, ബൃഹത്തായതുമായി മാറുന്നതായി അദ്ദേഹം പറഞ്ഞു. നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ ദിന ആഘോഷങ്ങൾ നടത്തും. നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ സംഗീത പരിപാടി നവംബർ 26 നാണ്.

Read Also: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം: പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button