തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ കടുത്ത ആരാധാകനാണ് താനെന്ന് സ്‍പിക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്‍റെ പ്രശംസ. പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധിയായിരുന്നു.
ശശി തരൂരിന്‍റെ ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷനറി തേടുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. അതേസമയം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന തരൂരിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാൻ നേതാക്കൾ ശ്രമിക്കുന്നതായി ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
Post Your Comments