Latest NewsNewsTechnology

ഓഫർ വിലയിൽ മോട്ടോറോള ജി42, കൂടുതൽ വിവരങ്ങൾ അറിയാം

6.47 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. മോട്ടറോള ജി42 സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക. എസ്ബിഐ നൽകുന്ന ക്യാഷ്ബാക്ക് ഓഫറിനോടൊപ്പം, എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയും. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് മോട്ടറോള ജി42 വാങ്ങാൻ അവസരം. മറ്റു സവിശേഷതകൾ പരിചയപ്പെടാം.

6.47 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 20 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്.

Also Read: ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്: മന്ത്രി വീണാ ജോർജ് ആദ്യ ഗോളടിച്ചു

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് മോട്ടോറോള ജി42 സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോണുകളിൽ 5ജി സപ്പോർട്ട് ലഭ്യമല്ല. 13,999 രൂപയാണ് മോട്ടോറോള ജി42 സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button