ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ഇൻസ്റ്റഗ്രാമിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹയായ ലയണൽ മെസി. ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെ മെസി പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം, 6.35 കോടി ലൈക്കുകളാണ് മെസിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ, ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ഫോട്ടോ എന്ന അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസി. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ തന്നെ തരംഗമായി മാറിയിരിക്കുകയാണ് മെസിയുടെ ചിത്രം.
മുൻപ് ‘വേൾഡ് റെക്കോർഡ് എഗ്ഗ്’ എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിനാണ് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചത്. ഏകദേശം 5.70 കോടി ലൈക്കുകളാണ് മുട്ടയുടെ ചിത്രം നേടിയത്. ഈ റെക്കോർഡിനെ ഭേദിച്ചാണ് മെസി ചരിത്രം കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ 4 കോടിയോളം ഫോളോവേഴ്സാണ് അർജന്റീനയുടെ ഇതിഹാസ താരത്തിനുള്ളത്.
Also Read: ബഫർസോൺ: അന്തിമ റിപ്പോർട്ട് ഫിൽഡ് സർവേയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി
Post Your Comments