നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനാണ് ഹൃദയാഘാതം. ഒരു പ്രശ്നവും ഇല്ലാതെ നില്‍ക്കുന്ന ആളുകളില്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാല്‍ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നമ്മളെല്ലാവരും ഈ ലക്ഷണങ്ങളെ നിസാരമായി കണ്ട് അവഗണിക്കുന്നതാണ് പതിവ്. ശരീരം നല്‍കുന്ന സൂചനകള്‍ക്ക് കൃത്യമായ ചികിത്സ നല്‍കിയാല്‍ തന്നെ ഹൃദയാഘാതത്തെ ഒഴിവാക്കാന്‍ സാധിക്കും. അതേസമയം ഹൃദയാഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും ശരീരം നല്‍കുന്ന സൂചനകള്‍ വ്യത്യസ്തമാണ്.
പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ചെറിയ രക്തധമനികളിലാണ് കൊഴുപ്പ് അടിയുന്നത്. അതുകൊണ്ടാണ് സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തോട് അനുബന്ധിച്ച് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണിക്കുന്നത്. സമ്മര്‍ദ്ദം, നെഞ്ചുവേദന, അമിത ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഇരുകൂട്ടരിലും കാണിക്കാറുണ്ട്.
ചൂടില്ലാതെ തന്നെ അമിത വിയര്‍ക്കല്‍, മനംപുരട്ടല്‍, ഛര്‍ദ്ദി, കഴുത്തിനും തൊണ്ടയ്ക്കും വയറിനുമെല്ലാമുള്ള വേദന തുടങ്ങിയ ലക്ഷണങ്ങള്‍ സ്ത്രീകളിലാണ് കണ്ടു വരുന്നത്. ഹൃദയാഘാതത്തിന് മുന്‍പ് സ്ത്രീകള്‍ ബോധരഹിതരാകാനുള്ള സാധ്യതയും ഏറെയാണ്. പുരുഷന്മാരിലാകട്ടെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തോളിന് വേദന, താടിയ്ക്ക് വേദന, നെഞ്ചിന് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments