തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി കെഎസ്‍യുവിൽ കൂട്ടരാജി. മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ലത്തീഫിനെ അന്യായമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് കെഎസ്‍യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ആക്ഷേപം. കോൺഗ്രസിനും പോഷക സംഘടനകൾക്കും വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ച വ്യക്തിയാണ് മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം എ ലത്തീഫെന്ന് ഇവർ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് പ്രോവിഡന്റ് പദ്ധതിയെ കുറിച്ച് അറിയാം
കെഎസ്‍യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് റഹ്മാൻ, വൈസ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്, ഭരത് കൃഷ്‌ണ, സെക്രട്ടറിമാരായ ആദർശ്, അൻഷാദ് എന്നിവരാണ് രാജി വെച്ച് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
Post Your Comments