Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കോൺ​ഗ്രസ് സർക്കാരിന്റെ കാലത്തെ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ: അന്വേഷണത്തിന് ഉത്തരവിട്ട് ബസവരാജ് ബൊമ്മൈ

ബെം​ഗളൂരു: കോൺ​ഗ്രസ് സർക്കാറിന്റെ കാലത്ത് വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് ചോർത്തി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കർണാടക സർക്കാർ. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവിൽ സ്വകാര്യ ഏജൻസിക്ക് വോട്ടർമാരുടെ വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. കേസിൽ ഷിലുമെ എജ്യുക്കേഷനൽ കൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർമാരിലൊരാളായ രേണുക പ്രസാദ്, എച്ച് ആർ ജീവനക്കാരൻ ധർമേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോൺ​ഗ്രസ് അധികാരത്തിലിരുന്ന 2013 മുതൽ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോർത്തൽ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോൺ​ഗ്രസിന്റെ കാലത്തും ബിജെപി ഭരിക്കുമ്പോഴും നൽകിയ അനുമതി വ്യത്യസ്തമായിരുന്നുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. തങ്ങൾ തെ​രഞ്ഞെടുപ്പ് ബോധവത്കരണത്തിന് അനുമതി നൽകിയപ്പോൾ കോൺ​ഗ്രസ് ആണ് 2013ൽ വോട്ടർമാരുടെ വിവരം ശേഖരിക്കാൻ ഷിലുമെക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപി സർക്കാരിന് കീഴിലുളള ബൃഹത് ബെം​ഗളൂരു മഹാന​ഗര പാലികെ സ്വകാര്യ സ്ഥാപനമായ ഷിലുമെ എജുക്കേഷനൽ കൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് വോട്ടർമാരുടെ വ്യക്തിവിവരങ്ങളടക്കം ശേഖരിക്കാൻ അനുമതി നൽകിയെന്നാണ് ആരോപണം. ബിഎൽഓമാർക്ക് സമാനമായി ആളുകളെ നിയോ​ഗിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button