ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടികളുമായി ഇലോൺ മസ്ക് വീണ്ടും രംഗത്ത്. ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നവംബർ 21 മുതലാണ് രണ്ടാം ഘട്ട പിരിച്ചുവിടൽ ആരംഭിക്കുന്നത്. ഇത് പ്രധാനമായും ട്വിറ്റർ ബിസിനസിന്റെ സെയിൽസ്, പാര്‍ട്ട്ണർഷിപ്പ് മേഖലയിൽ നിന്നുള്ള ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കാൻ സാധ്യത.
ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ട്വിറ്റർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനായി പേയ്ഡ് വെരിഫിക്കേഷൻ സംവിധാനവും ഇതിനോടകം ട്വിറ്റർ നടപ്പാക്കിയിട്ടുണ്ട്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആദ്യ ഘട്ടത്തിൽ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. കൂടാതെ, കമ്പനിയിൽ നിന്ന് നിരവധി എഞ്ചിനീയർമാർ രാജിവെച്ചിട്ടുണ്ട്. ഇതോടെ, ഏകദേശം 2,000 മുതൽ 3,000 ഒരു ജീവനക്കാരാണ് ട്വിറ്ററിൽ ജോലി ചെയ്യുന്നത്.
Post Your Comments